ഹൃദയത്തിലേക്ക് പെയ്ത മഴ (കവിത) -ഹരിശങ്കർ കലവൂർ





അലിഞ്ഞ മണ്‍കട്ട പോൽ 
അകന്ന  ആർദ്രനിമിഷങ്ങളെ 
പുനർജ്ജനിപ്പിക്കും മഴ, വീണ്ടും 
ഹൃദയത്തിലേക്ക് പെയ്യുന്നു. 

മഴ നൂലിഴകൾക്കപ്പുറം 

ഏതോ വിദൂരതയിൽ 
വിരഹാർദ്രമായി 
പരതുന്ന മിഴികൾ... 

തുള്ളി
ത്തുളുമ്പുന്ന 
മഴത്തുള്ളികൾ 
തൂവുന്ന പ്രണയ
ത്തിത്തിൻ്റെ നോവ്...

ഹൃദയത്തിൽ തറഞ്ഞ 
നോവിന്റെ ചില്ലുകളിലൂടെ 
ഒഴുകിവന്ന ചോരയ്ക്ക് 
ചുവന്ന റോസാപ്പൂക്കളുടെ സുഗന്ധം


                   Poem copyright Harisankar Kalavoor. 

Comments

പ്രിയപ്പെട്ട ഹരിശങ്കര്‍ , സില്‍സില പാട്ടിലെ ചില വരികളില്‍ പ്രത്യേകിച്ച് "സന്തോഷപൂത്തിരി.." എന്നൊക്കെ തുടങ്ങുന്ന വരികള്‍ എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതുപോലെ ചില ദൃശ്യങ്ങളും. എങ്കിലും ആ പാട്ട് ഒരു തവണ പാടിയാല്‍ മൂളിപ്പാട്ടായി കുറെ നേരം ചുണ്ടില്‍ തത്തിക്കളിക്കാറുണ്ടായിരുന്നു.. പക്ഷെ അങ്ങനെ കിട്ടിയ പ്രസിദ്ധിയെ കൂടുതല്‍ പ്രശസ്തിക്കായോ തന്റെ വളര്‍ച്ചയ്ക്കായോ ഉപയോഗിക്കാതിരുന്ന താങ്കള്‍ നല്ലൊരു മനസ്സിനുടമയാണ്‌ .മറ്റു പലരും അങ്ങനെ തന്നെ കാശുണ്ടാക്കിയപ്പോള്‍ പോലും താങ്കള്‍ മാറി നിന്നു... ആ പാട്ടിനെ വെച്ച് താങ്കളെ ഞാനും മുന്‍വിധിയോടെ കണ്ടിരുന്നു. ഇന്നു താങ്കളുടെ ഈ ബ്ലോഗും ചിത്രങ്ങളും കവിതകളും പാട്ടുകളും മറ്റു സൃഷ്ടികളും കണ്ട് വളരെയധികം അത്ഭുതപെട്ടുപോയി. നല്ലൊരു കലാകാരനെ തെറ്റിദ്ധരിച്ചതില്‍ വിഷമമുണ്ട്. താങ്കള്‍ക്ക് നല്ലൊരു ഭാവിയുണ്ടാകട്ടെ.. ഭാവുകങ്ങള്‍ !!!