കോവിഡ് മഹാമാരി ലോകത്തെ നിശ്ചലമാക്കിയ കാലത്ത് വരച്ച രണ്ട് ചിത്രങ്ങളാണിവ. മനുഷ്യന്റെ പ്രകൃതിയോടുള്ള ഇടപെടലും, അതിനുശേഷം മനുഷ്യൻ തന്നെ അനുഭവിക്കേണ്ടിവന്ന നിസ്സഹായതയും ഈ രണ്ട് ചിത്രങ്ങളിലൂടെ ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ചു. ആദ്യ ചിത്രം ആമസോൺ കാടുകളിലെ മനുഷ്യനിർമിത കാട്ടുതീ യെക്കുറിച്ചാണ്. കത്തുന്ന വനത്തിലൂടെ ജീവൻ രക്ഷിക്കാനായി ഓടുന്ന ആനയാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. രണ്ടാമത്തെ ചിത്രത്തിന്റെ പേര് “Waiting for the Key” — “താക്കോലിനായി കാത്തിരിക്കുമ്പോൾ” . ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും, അവയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ആശയം ഒന്നുതന്നെയാണ്: മനുഷ്യൻ പ്രകൃതിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവനാണ്. എന്നാൽ ചില നിമിഷങ്ങളിൽ മനുഷ്യൻ തന്നെ ഒരു അദൃശ്യ ശക്തിയുടെ മുന്നിൽ നിസ്സഹായനായി നിൽക്കേണ്ടിവരുന്നു. കത്തുന്ന ആമസോണും രക്ഷപ്പെടുന്ന ആനയും ആദ്യ ചിത്രത്തിൽ തീയിൽ അകപ്പെട്ട ഒരു ആമസോൺ വനമാണ് കാണുന്നത്. ചുവപ്പും ഓറഞ്ചും മഞ്ഞയും നിറഞ്ഞ തീജ്വാലകൾ ചിത്രത്തിന്റെ ഭൂരിഭാഗവും വിഴുങ്ങിയിരിക്കുന്നു. അതിന്റെ നടുവിലൂടെ ഒരു കറുത്ത ആന ഓടുന്നു. ആന ഇവിടെ ഒരു മൃഗം മാത്രമല്ല. പ്രകൃതിയുടെ പ്രതീകമാണ്. മനുഷ്...
- Get link
- X
- Other Apps